ire-padam
പടം

ചവറ: ഐ.ആർ.ഇ സിവിൽ ഫോറത്തിലെ ഇരുപത് വർഷം പിന്നിടുന്ന ആശ്രിത നിയമനം യുദ്ധകാലടിസ്ഥാനത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഐ.ആർ.ഇ മിനറൽസ് ഡിവിഷൻ എംപ്ലോയിസ് യൂണിയൻ സിവിൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ കമ്പനി പടിക്കൽ നടത്തിയ ഗേറ്റ് മീറ്റിംഗ് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജസ്റ്റിൻ ജോൺ, ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരൻ പിള്ള, ആർ.എസ്.പി ചവറ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.സുനിൽകുമാർ, ചവറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി നന്ദകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ബാബു, പ്രദീപ്, യൂണിയൻ ഭാരവാഹികളായ ബെയ്സിൽ അലക്സാണ്ടർ, ചന്ദ്രമോഹൻ, വി.വില്യംഗ്ടൺ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് യുണിയൻ സെക്രട്ടറി നാസർ സ്വാഗതം ആശംസിച്ചു.