അഞ്ചൽ: ശ്രീനാരായണ ലഹരിവിമുക്തി പരിഷക്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണവും ലഹരിവിക്തി പരിഷത്തും ഇന്ന് വൈകിട്ട് 4.30ന് ചടയമംഗലം ഹരിശ്രീ ഹോസ്പിറ്റലിൽ നടക്കും. തുടർന്ന് ലഹരി വർജ്ജനത്തിലൂടെ അഹിംസയിലേക്കും അക്രമരാഹിത്യത്തിലേക്കും എന്ന വിഷയത്തിൽ സെമിനാറും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7025117175 എന്ന നമ്പരിൽ ബന്ധപ്പെടണം.