photo
കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ അഞ്ചൽ ഗവ. ആശുപത്രിയിലെ കെടുകാര്യസ്ഥതയ്ക്കെതിരെ ബി.ജെ.പി. പ‌ഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയ്ക്ക് മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം മാമ്പഴത്തറ സലീം ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ അഞ്ചൽ ഗവ. ആശുപത്രിയിൽ നടക്കുന്ന കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനുമെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിയ്ക്ക് മുന്നിൽ ധർണ നടത്തി. സംസ്ഥന കമ്മിറ്റിയംഗം മാമ്പഴത്തറ സലീം ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അഞ്ചൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അഞ്ചൽ മേഖലയിൽ കൊവിഡ് വ്യാപിച്ചിട്ടും ഇവിടുത്തെ ഡോക്ടർമാർ ഉൾപ്പടെയുള്ളജീവിക്കാർ നിസംഗത പുലർത്തുകയാണെന്നും മാമ്പഴത്തറ സലീം പറ‌ഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആയൂർ മുരളി, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം കെ.എസ്. ബാബുരാജൻ, എൻ.ആർ. ഗോപകുമാർ, ആർ. രഞ്ജിത്ത്, ആർ. അനിൽകുമാർ, എസ്. മൃദുലകുമാരി, എം.മണിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.