കൊല്ലം: നാഷണൽ വോളണ്ടറി ബ്ലഡ് ഡൊണേഷൻ ദിനത്തിൽ ട്രാക്കും ഐ.എം.എ കൊല്ലവും സംയുക്തമായി സംഘടിപ്പിച്ച രക്‌തദാന ക്യാമ്പ് സബ് കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്റ് ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. അനിത ബാലകൃഷ്ണൻ, ഡോ. ആതുരദാസ്, സന്തോഷ് തങ്കച്ചൻ, നൗഷാദ് എന്നിവർ സംസാരിച്ചു. ഡോ. ആതുരദാസ് രക്തം നൽകിക്കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. മുപ്പത്തോളം വോളണ്ടിയർമാർ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു.