vilakudi-
വിളക്കുടി സ്നേഹതീരത്ത് ലോക വയോജന ദിനാഘോഷം സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : ഒറ്റപ്പെട്ട നിലയിൽ കാണപ്പെടുന്ന അമ്മമ്മാർക്ക് സംരക്ഷണം ഒരുക്കുന്ന വിളക്കുടി സ്നേഹതീരത്തിൽ ലോക വയോജന ദിനം ആഘോഷിച്ചു. ദിനാഘോഷം സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്നേഹതീരത്തിലെ അമ്മമാരെ ആദരിച്ചു. സ്നേഹതീരത്തെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. എ.എ.വാഹിദ്, സിസ്റ്റർ തെരേസ, സിസ്റ്റർ ജോഫി, ജിൻസി ജോയ്, നീനു മരിയ എന്നിവർ സംസാരിച്ചു.