തഴുത്തല: ദീർഘകാലമായി കർഷകർക്ക് പ്രോത്സാഹനവും സഹായകരവുമായ രീതിയിൽ ഗുണമേൻമയുള്ള പച്ചക്കറി തൈകളും ഔഷധസസ്യങ്ങളും ഫലവൃക്ഷത്തൈകളും വളരെ കുറഞ്ഞവിലയ്ക്ക് ഉത്പാദിപ്പിക്കുന്ന മൈലക്കാട് കുന്നത്തുകട വീട്ടിൽ മൈതീൻ കുഞ്ഞിനെ കർഷകമോർച്ച ചാത്തന്നൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് വേണുഗോപാൽ, ബി.ജെ.പി സംസ്ഥാന സമിതി അംഗം ബി.ഐ നാഗേഷ്, ജില്ലാ സെക്രട്ടറി പരവൂർ സുനിൽ എന്നിവർ പൊന്നട അണിയിച്ച് ആദരിച്ചു. പി. ഗോപാലകൃഷ്ണപിള്ള, ജി. രാജു, കുമാരദാസ്, രാജൻപിള്ള, വിനയൻ, ഉണ്ണിക്കൃഷ്ണപിള്ള, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.