കൊല്ലം : കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും പൊതുമേഖലാ വിറ്റഴിക്കലിനും ഇന്ധന വില വർദ്ധനവിനെതിരെയും ഭാരത് ബച്ചാവോ എന്ന മുദ്രാവാക്യമുയർത്തി നവംബർ 26 ന് ആർ.എസ്.പി നടത്തുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി ആർ.എസ്.പി പാവുമ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവുമ്പ പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. ഷാജഹാൻ പാവുമ്പ ഉദ്ഘടാനം ചെയ്തു. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം , ഉണ്ണി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.