ചവറ: കെ. എസ് .എസ് .പി .യു ചവറ ബ്ലോക്കിന്റ ആഭിമുഖ്യത്തിൽ നടന്ന വയോജന ദിന പരിപാടികൾ ഡോ. സുജിത് വിജയൻ പിള്ള എം .എൽ. എ ഉദ്ഘാടനം ചെയ്തു.
പടപ്പനാൽ എക്സലന്റ് കോച്ചിംഗ് സെന്ററിൽ നടന്ന വയോജന ദിന പരിപാടിയിൽ യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് എൻ. ശിവപ്രസാദൻ പിള്ള അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള വയോജനങ്ങളും സമകാലിക പ്രശ്നങ്ങളും 'എന്ന വിഷയം അവതരിപ്പിച്ചു. എസ് .വിജയധരൻ പിള്ള, പന്മന മജീദ്, ജെ .ഭൈമി തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ആർ. രാമചന്ദ്രൻ പിള്ള സ്വാഗതവും ട്രഷർ ആർ. മോഹനൻ നന്ദിയും പറഞ്ഞു.