കൊട്ടാരക്കര : അപകട മേഖലയിൽ പണിയെടുക്കുന്ന ഫീൽഡ് ജീവനക്കാരുടെ പ്രമോഷൻ ഉറപ്പാക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ കൊട്ടാരക്കര ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മോഹൻ വാഴൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്.പ്രദീപ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുരളീധരൻ, പ്രശാന്ത് കാവുവിള, രാജീവ് കുമാർ, വിനോദ്, നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ ഭാരവാഹികളായി ടി.മനു( പ്രസിഡന്റ്),
ഫിലിപ്പോസ് ( സെക്രട്ടറി) , വിനോദ്കുമാർ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.