തഴവ: മാലിന്യ കൂമ്പാരങ്ങൾക്കിടയിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ നീക്കം ചെയ്തു. വവ്വക്കാവ് - മണപ്പള്ളി റോഡിൽ കടത്തൂർ റെയിൽവേ ജംഗ്‌ഷനിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് കേരളകൗമുദി വാർത്തയെത്തുടർന്ന് നീക്കം ചെയ്തത്. 2019 നവംബറിലെ ഒരു അർത്ഥ രാത്രി അജ്ഞാത സംഘം സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയ്യേറിയായിരുന്നു പ്രതിമ സ്ഥാപിച്ചത്. സ്ഥാപിച്ചപ്പോൾ തന്നെ കേടുപാടുകൾ പറ്റിയ നിലയിലായിരുന്നു പ്രതിമ. തുടർന്ന് മൂക്ക് ഉൾപ്പടെ തകർന്ന് വികൃതമായ നിലയിലായ നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം ഏറെ ശക്തമായിരുന്നു. വാർത്തയെ തുടർന്ന് ഒരു സംഘം യുവാക്കൾ പ്രതിമ ഇളക്കി പിക്ക് അപ്പ് ഓട്ടോയിൽ കൊണ്ടുപോവുകയായിരുന്നുവത്രെ.