കൊട്ടാരക്കര : ശ്രീശങ്കരാ കോളജിൽ മൂന്നാം വർഷ ഇംഗ്ളീഷ്, ഹിസ്റ്ററി, സോഷ്യോളജി ഡിഗ്രി ക്ളാസുകളും രണ്ടാം വർഷ എം.എ, എം.കോം ക്ളാസുകളും 4ന് ആരംഭിക്കും. ഒന്നാം വർഷ ബി.എ ഇംഗ്ളീഷ്, ഹിസ്റ്ററി, സോഷ്യോളജി , ബി.കോം എന്നീ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എം.എ ഇംഗ്ളീഷ്, എം.കോം. കോഴ്സുകളുടെ രജിസ്ട്രേഷനും 4ന് ആരംഭിക്കും. ഓൺ ലൈൻ വഴി രജിസ്ട്രേഷൻ നടത്താൻ ആഗ്രഹിക്കുന്നവർ : 9400455790 9400454156 എന്നീ നമ്പരിൽ ബന്ധപ്പെടണം. രണ്ടാം വർഷ ഡിഗ്രി ക്ലാസുകൾ ആരംഭിക്കുന്ന തീയതി പിന്നാലെ അറിയിക്കുന്നതാണെന്ന് പ്രിൻസിപ്പൽ ജി.ശിവശങ്കരപിള്ള അറിയിച്ചു.