ശാസ്താംകോട്ട: കുടുംബാംഗങ്ങൾ കിടന്നുററങ്ങവേ വീടു തകർന്നു. പള്ളിശ്ശേരിക്കൽ വാഴപ്പള്ളിമുക്കിൽ ചരുവിൽ പുത്തൻ വീട്ടിൽ സണ്ണിയുടെ വീടാണ് തകർന്നു വീണത് . കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ കിടപ്പുമുറിയാണ് തകർന്ന് വീണത്. ഈ സമയം കുടുംബാംഗങ്ങൾ മുറിയിൽ ഉറങ്ങുകയായിരുന്നു. തകർന്നു വീണ ഭിത്തി പുറത്തേക്ക് വീണതിനാൽ വൻ ദുരന്തം ഒഴിവായി. വെൽഡിംഗ് തൊഴിലാളിയായ സണ്ണിയും ഭാര്യയും മകളുമാണ് അപകട സമയം വീട്ടിൽ ഉണ്ടയിരുന്നത്.