ശാസ്താംകോട്ട: സ്നേഹദീപം ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് ഓൾ കേരള രക്തദാന സേന കൊല്ലം ജില്ലായൂണിറ്റിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട പത്മാവതി ഹോസ്പിറ്റലിൽ രക്തദാന ദിനാചരണവും രക്തദാന ക്യാമ്പും ആദരിക്കലും നടത്തി. രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം രക്തം ദാനം ചെയ്ത് ശാസ്താംകോട്ട പൊലീസ് സബ് ഇൻസ്‌പെക്ടർ അനൂപ് നിർവഹിച്ചു. രക്തദാന സേനയിലെ അംഗങ്ങളായ നിരവധി യുവതികളും യുവാക്കളും രക്തം ദാനം ചെയ്തു. രക്തദാന ദിനാചരണത്തിന്റെ ഭാഗമായി നടന്ന ബോധവത്കരണ പരിപാടി പത്മാവതി ഫൗണ്ടേഷൻ ചെയർമാൻ ഡോ. സുമിത്രൻ ഉദ്ഘാടനം ചെയ്തു. സ്നേഹംദീപം രക്തദാന സേനചെയർമാൻ ആന്റണി മരിയാൻ അദ്ധ്യക്ഷനായി. സംസ്ഥാന കോഡിനേറ്റർ സന്തോഷ് തൊടിയൂർ , രക്ഷാധികാരി ചവറ ഹരീഷ്കുമാർ , പഞ്ചായത്ത് അംഗം ഗുരുകുലം രാഗേഷ്, കെ.എ. രാജീവ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരായ അനൂപ്, അമൽഘോഷ്, മുൻ എസ്. ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു. കൂടുതൽ തവണ രക്തദാനം നടത്തിയ ലിയോൺ ആന്റണി എന്നിവരെ ആദരിച്ചു.