കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ വിവിധ ഗാന്ധിയൻ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 8 ന് സബർമതി ഗ്രന്ഥശാല അങ്കണത്തിൽ സംഘടിപ്പിക്കുന്ന പരിപാടി സി.ആർ.മഹേഷ്‌ എം .എൽ .എ ഉദ്ഘാടനം ചെയ്യും. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിക്കും. രാവിലെ 11ന് സിവിൽ സ്റ്റേഷനിൽ ഗാന്ധി പുസ്തകകൂട് സമർപ്പിക്കും . 3ന് രാവിലെ രാവിലെ 8ന് പള്ളിക്കലാറിൽ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കും. 5ന് നടത്തുന്ന ഗാന്ധി കലോത്സവം, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്യും. 7 ന് ക്ളീൻ അഷ്ടമുടി കാമ്പയിന് ഐക്യദാർഢ്യവുമായി 10 ചിത്രകാരന്മാർ കയലോരത്ത് ചിത്രങ്ങൾ വരക്കും. 8ന് ഗാന്ധി മരങ്ങൾ, പള്ളിക്കലാറിന്റെ തീരത്ത് നട്ടുപിടിപ്പിക്കും. 9ന് രാവിലെ 10 മണിക്ക് പരിപാടിയുടെ സമാപനവും ഗാന്ധിദർശൻ പുരസ്‌കാര വിതരണവും നടക്കും. ഈ വർഷത്തെ ഗാന്ധിദർശൻ പുരസ്‌കാരം യുവ ഗാന്ധിയൻ രാജീവ് മുരളിക്ക് യോഗത്തിൽ വെച്ച് സമ്മാനിക്കും.