ഓച്ചിറ: ആലപ്പാട് പ‌ഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'പച്ചക്കറി വികസനത്തിൽ സ്വയം പര്യാപ്തത' പദ്ധതി ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. പദ്ധതിപ്രകാരം 50000 പച്ചക്കറി തൈകൾ പഞ്ചായത്തിന്റെ 16 വാർഡികളിലായി വിതരണം ചെയ്യും. പ്രസിഡന്റ് യു. ഉല്ലാസ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ പ്രീജാബാലൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ഷെർലി ശ്രീകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷിജി, മായ, പ്രസീത, കാർഷിക വികസനസമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.