കരുനാഗപ്പള്ളി: തഴവ തെക്കുംമുറി കിഴക്ക് വല്യത്ത് ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിലെ ആയില്യം പൂജ ഇന്ന് രാവിലെ 10 ന് തന്ത്രിമുഖ്യൻ ക്ടാക്കോട്ട് ഇല്ലത്ത് സുകൃതാചാര്യ എസ്.നീലകണ്ഠൻ പോറ്റിയുടെയും ക്ഷേത്ര മേൽശാന്തി തഴവ പടിഞ്ഞാറ്റിടത്ത് മഠത്തിൽ ഹരിഗോവിന്ദൻ.എസ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ നടത്തും. എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഡോ.രാജൻ കിടങ്ങിലും സെക്രട്ടറി ചന്ദ്രബാബുവും അറിയിച്ചു.