കുണ്ടറ: പള്ളിമുക്ക് എം.ജി.ഡി.ബി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ ആരംഭിച്ച 20-ാമത് സംസ്‌ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് രാജ്യസഭ അംഗം കെ. സോമപ്രസാദ് എം.പി നിർവഹിച്ചു. സംസ്‌ഥാന, ജില്ല ത്രോബോൾ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ്. കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിതോമസ് അദ്ധ്യക്ഷത വഹിച്ചു. പി.സി.വിഷ്ണുനാഥ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
സ്വാഗതം സംഘം ചെയർമാൻ എസ്.എൽ. സജികുമാർ, കുണ്ടറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. വിനോദ്, വാർഡ് മെമ്പർ കെ. ദേവദാസൻ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ. രാമഭദ്രൻ, ത്രോബോൾ ഫെഡറേഷൻ ഒഫ് ഇന്ത്യ എക്സിക്യുട്ടീവ് മെമ്പർ കെ.എം. ഷാഹുൽഹമീദ്, കേരള ത്രോബോൾ അസോസിയേഷൻ സെക്രട്ടറി പ്രദീപ്, എം.ജി.ഡി.ബി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി.കെ. തോമസ്, ഹെഡ്മാസ്റ്റർ അലക്സ് തോമസ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് സാബു ബെൻസിലി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫിലിപ്പ് ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.