ഓച്ചിറ: ഓടയിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. മഠത്തിൽക്കാരണ്മ 8- ാം വാർഡിൽ പോസ്റ്റോഫീസിന് സമീപമുള്ള ഓടയിലേക്കാണ് കക്കൂല് മാലിന്യം തള്ളിയത്. ഇന്നലെ വെളുപ്പിന് 4 മണിക്ക് ഒരു വാഹനം ഇത് വഴി കടന്നു പോയതായി സമീപവാസികൾ പൊലീസിനെ അറിയിച്ചു. ഓച്ചിറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അറവ് ശാലയിലെയും ഹോട്ടലുകളിലെയും ശൗചാലയങ്ങളിലെയും മാലിന്യങ്ങളും തള്ളുന്നത് പതിവാണ്.
ജനവാസ പ്രദേശങ്ങളിൽ ഇതുപോലെയുള്ള മാലിന്യങ്ങൾ തള്ളുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും രാത്രി പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി, ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ എന്നിവർക്ക് ഗ്രാമപഞ്ചായത്തംഗം മാളു സതീഷ് പരാതി നൽകി.