agent-news-photo
മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന വയോജന ദിനാചരണം

കുണ്ടറ: മുളവന ജെ.എം.വൈ.എം.എ ലൈബ്രറി നടത്തിയ വയോജന ദിനാചരണം കുണ്ടറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി‌ഡന്റ് ആർ. ഓമനക്കുട്ടൻപിള്ള ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റ് മുളവന രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി ജി. രാധാകൃഷ്ണൻ, ഷീന ജി.പിള്ള, ഡോ. എസ്.ഡി. അനിൽ രാജ്, എൻ. കുട്ടൻപിള്ള, കെ. ചെല്ലമ്മ, എസ്. ഹർഷകുമാർ എന്നിവർ സംസാരിച്ചു. എൻ. കുട്ടൻപിള്ള, കെ. ചെല്ലമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു.