പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നിന്ന് നിയന്ത്രണം വിട്ടെത്തിയ കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 3 മണിയോടെ തെന്മല എം.എസ്.എല്ലിന് സമീപത്തായിരുന്നു സംഭവം. പുനലൂരിൽ നിന്ന് ആര്യങ്കാവ് ഭാഗത്തേക്ക് പോയ കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്.