കൊല്ലം: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് കരസ്ഥമാക്കിയ പെരുമ്പുഴ ഗ്രാമോദ്ധാരണ സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്കുള്ള കാഷ് അവാർഡ് വിതരണം ബാങ്ക് ഹാളിൽ നടന്നു. ബാങ്ക് പ്രസിഡന്റ് സി. സോമൻ പിള്ള വിതരണോദ്ഘാടനം നിർവഹിച്ചു. ഇളമ്പള്ളൂർ എസ്.എൻ.എസ്.എം.എച്ച്.എസ് പ്രിൻസിപ്പൽ അനിൽകുമാർ കുട്ടികളെ അനുമോദിച്ചു. ഭരണസമിതി അംഗം ബി. സുജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ, ബാങ്ക് സെക്രട്ടറി എസ്. മണികണ്ഠൻപിള്ള, ഭരണസമിതി അംഗങ്ങളായ സുദർശനൻപിള്ള, ശ്രീധരൻപിള്ള തുടങ്ങിയവർ സംസാരിച്ചു.