palackal-padam
പടം

ചവറ : വനിതാ ജനപ്രതിനിധികളെ ഉൾപ്പടെ ആക്രമിക്കുകയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് തല്ലിത്തകർക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐക്കെതിരെയും പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സി.പി.എം നേതാക്കളുടെ നിലപാടുകൾക്കെതിരെയും ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ്

പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചവറ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പി.ജർമ്മിയാസ്, കോലത്ത് വേണുഗോപാൽ, ചക്കിനാൽ സനൽകുമാർ, ജി.സേതുനാഥൻ പിള്ള, ഇ.യൂസഫ് കുഞ്ഞ്, ഒഐസിസി ഭാരവാഹികളായ കുമ്പളത്ത് ശങ്കരപ്പിള്ള, സലിം, ഒ.എ.ഉമ്മൻ, അഡ്വ. ഷേണായി, ചവറ ഹരീഷ് കുമാർ, ചവറ മനോഹരൻ , അജയൻ ഗാന്ധിത്തറ, പുഷ്പരാജൻ , യേശുദാസൻ, അഡ്വ.സുരേഷ് കുമാർ , കുറ്റിയിൽ ലത്തീഫ് , പൊൻമന നിശാന്ത് തുടങ്ങിയവർ സംസാരിച്ചു.