pensioners
കെ. എസ്. എസ്. പി. യു കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓടനാവട്ടത്ത് നടന്ന ഒക്ടോബർ ഒന്ന് ലോകവയോജന ദിനാചരണം കവി അരുൺകുമാർ അന്നൂർ ഉദ്ഘാടനം ചെയ്യുന്നു.

ഓയൂ‌ർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊട്ടാരക്കര ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക വയോജനദിനാചരണം നടത്തി. വെളിയം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന നടന്ന യോഗം കവി അരുൺകുമാർ അന്നൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ എസ്. രതീശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. കെ തോമസ് മുതിർന്ന വയോധികനെ ആദരിച്ചു. കൊവിഡും വയോധികരുംഎന്ന വിഷയത്തിൽ ഡോ. ജയകുമാർ ക്ലാസെടുത്തു. ജില്ലാ കമ്മിറ്റി അംഗം ബി. മുരളീധരൻ പിള്ള, സംസ്ഥാന കൗൺസിലർമാരായ സുരേന്ദ്രൻ കടയ്ക്കോട്, ജെ.ചെന്താമരാക്ഷൻ ബ്ലോക്ക്‌ സെക്രട്ടറി എൻ. രാജശേഖരനുണ്ണിത്താൻ,

കൂടവട്ടൂർ വിശ്വൻ, സി.ചന്ദ്രബാബു എന്നിവർ സംസാരിച്ചു.