പാരിപ്പള്ളി: ഫ്രണ്ട്സ് ഒഫ് കുളമട ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും കുളമടയിൽ നടന്നു. ഓഫീസ് റൂം നൽകിയ രാജ് റൊട്ടാനസ് കൺവെൻഷൻ സെന്റർ ഉടമ ത്യാഗരാജൻ, കാൻസർ ബാധിതർക്കായി രണ്ട് വർഷത്തോളം തലമുടി വളർത്തി മുറിച്ചുനൽകിയ ഇഷാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കല്ലുവാതുക്കൽ കല്ലുവിള വീട്ടിൽ ഗോപി, ഷൈല ദമ്പതികൾക്ക് ചികിത്സാ ധനസഹായമായി 5000 രൂപ കൈമാറി.
പാരിപ്പള്ളി സി.ഐ അൽ ജബ്ബാർ, കല്ലുവാതുക്കൽ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ്, കുളമട വാർഡ് മെമ്പർ സുഭദ്രാമ്മ, വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ചെയർമാൻ പ്രേമാനന്ദ്, കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റുവൽസിംഗ് തുടങ്ങിയവർ പങ്കെടുത്തു.