baby-kumar-padam
പടം

പോരുവഴി: ചക്കുവള്ളിച്ചിറയുടെ വികസനവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കൗൺസിലിന്റെ അഭ്യർത്ഥന പ്രകാരം അസിസ്റ്റന്റ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് അധികൃതർ ചക്കുവള്ളിച്ചിറ സന്ദർശിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ ,സാമൂഹിക സംഘടനാ നേതാക്കളുമായും ചർച്ച നടത്തി. ജില്ലാ പഞ്ചായത്തംഗം ശ്യാമളഅമ്മ , ശൂരനാട് ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് ശ്രീകുമാർ, ദേശീയ മനുഷ്യാവകാശ കൗൺസിൽ സംരക്ഷണ സമിതിചെയർമാൻ ഷറഫുദ്ദീൻമൂലത്തറ വിവിധ രാഷ്ടീയ, സാമൂഹിക പ്രവർത്തകരായ നിസാം മൂലത്തറ, എം.എ.സലീം, സി.കെ.പൊടിയൻ, അർത്തിയിൽ അൻസാരി, നാസർ മൂലത്തറ, പി.എസ്. അജിത്ത്, ഷാജഹാൻ മൂലത്തറ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജിത് കുമാർ എന്നിവർ പങ്കെടുത്തു.