blood-
കൊവിഡ് മഹാമാരിക്കാലത്തെ മികച്ച രക്തദാന സംഘടനയ്ക്കുള്ള പുരസ്കാരം എ.കെ.ജി നവോദയ ബ്ലഡ് ഡൊണേഷൻ ഭാരവാഹികൾ ചേർന്ന് ഏറ്റുവാങ്ങുന്നു

കൊല്ലം: ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് കൊവിഡ് മഹാമാരിക്കാലത്തെ മികച്ച രക്തദാന സംഘടനയ്ക്കുള്ള ആദരവിന് എ.കെ.ജി നവോദയ ബ്ലഡ് ഡൊണേഷൻ അർഹത നേടി. കൊല്ലം ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കോ ഓർഡിനേറ്റർമാരായ ശ്രീരാജ്, ശങ്കർ, സഞ്ജു, വിശ്വജിത്ത് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് അജിത, ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. മേരിസൻഷ്യ, കൗൺസിലർ ജിജോ മോൻ എന്നിവർ പങ്കെടുത്തു.