പരവൂർ: ആസാദി കാ അമൃത് മഹോത്സവിന്റെയും ഗാന്ധി ജയന്തി ദിനാചരണത്തിന്റെയും ഭാഗമായി പരവൂർ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന ശുചീകരണത്തിൽ വാർഡ് കൗൺസിലർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, നഗരസഭാ ശുചീകരണ തൊഴിലാളികൾ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കാളികളായി. നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയിൽ നടന്ന ശുചീകരണ പരിപാടി നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർമാൻ സഫർ കയാൽ തുടങ്ങിയവർ പങ്കെടുത്തു.