പരവൂർ: മഹാത്മാഗാന്ധി ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേഡസ്, ഗ്രാമശ്രീ എന്നിവയുടെ സഹകരണത്തോടെ വനിതകൾക്കായി തൊഴിൽ പരിശീലന കളരി സംഘടിപ്പിച്ചു. തുണി സഞ്ചി, അച്ചാർ എന്നിവയുടെ നിർമ്മാണത്തിൽ തിരഞ്ഞെടുക്കപ്പെട്ട 25 വനിതകൾക്കാണ് പരിശീലനം നൽകിയത്.
ഗ്രാമശ്രീ പ്രസിഡന്റ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ എസ്. ഖദീജ അദ്ധ്യക്ഷത വഹിച്ചു. എസ്. ആരുണി, എം. ഷീജ, എ. ഷെമി എന്നിവർ സംസാരിച്ചു. ആശാ പ്രവർത്തകരായ അജിത, ജുമൈലത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.