എഴുകോൺ: എ.ഐ.വൈ.എഫ് നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സമര ചരിത്ര സദസ് നടന്നു. നെടുവത്തൂർ പുല്ലാമല പാറയിൽമുക്കിൽ നടന്ന സദസ് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് നെടുവത്തൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജയൻ പെരുംകുളം അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് കൊല്ലം ജില്ലാ ജോ. സെക്രട്ടറി ജി.രഞ്ജിത്ത്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.ശിവപ്രസാദ്, സി.പി.ഐ നെടുവത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സാബു, എ.ഐ.വൈ.എഫ് നെടുവത്തൂർ മണ്ഡലം വൈസ് പ്രസിഡന്റ് ജയേഷ്, മണ്ഡലം ജോ. സെക്രട്ടറി വൈഷ്ണവ് മോഹൻ, എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം യദു ചന്ദ്രൻ, സി.പി.ഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റിയംഗങ്ങളായ യമുന, സുരേഷ് കുമാർ, കോട്ടാത്തല വാർഡ് മെമ്പർ ത്യാഗരാജൻ, വിജയൻ പിള്ള, ഷാജി, ശശിധരൻ പിള്ള,വിശാഖ്, സാരംഗി തുടങ്ങിയവർ സംസാരിച്ചു.