കൊട്ടാരക്കര: നാടെങ്ങും ഗാന്ധി ജയന്തി ആഘോഷിച്ചു. കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കണ്ണമംഗൽ ഗാന്ധി സ്മൃതി മണ്ഡപത്തിന് മുന്നിൽ നടന്ന ഗാന്ധി ജയന്തിദിനാചരണം കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം പൊടിയൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഒ.രാജൻ അദ്ധ്യക്ഷനായി. കണ്ണാട്ടു രവി, കോശി കെ ജോൺ, വി.ഫിലിപ്പ്, എം.അമീർ, ജോജോ അമ്പലപ്പുറം, താമരക്കുടി വിജയകുമാർ, ഷിനു ജോസ്, തോമസ് പണിക്കർ, ഷിജു പടിഞ്ഞാറ്റിൻകര, റഷീദ്, ശാലിനി എന്നിവർ സംസാരിച്ചു.
കൊട്ടാരക്കര മുസ്ളിം സ്ട്രീറ്റ് കോൺഗ്രസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ അബ്ദുൾ അസീസ്, എസ്.എ. കരിം, ഷെമിം, ഫസലുദ്ദീൻ, റഹിം, രാജു, സുനിൽ എന്നിവർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ
നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബ്രിജേഷ് ഏബ്രഹാം സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വാളകം സാംസൺ അദ്ധ്യക്ഷനായി. സരോജിനിബാബു കെ.എം.റെജി, ജലജാ ശ്രീകുമാർ, സുജാതൻ അമ്പലക്കര, അനീഷ് മംഗലത്ത്, സുനിൽ അണ്ടൂർ, എ.കെ.മനോഹരൻ , ജോൺസൺ, കെ.ബാബു, രാജു ഏബ്രഹാം എന്നിവർ സംസാരിച്ചു.
പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം വിവിധ പരിപാടികളോടെ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബി.രാജേന്ദ്രൻ നായർ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. ബിനു ചൂണ്ടാലിൻ അദ്ധ്യക്ഷനായി. മാത്യൂസ് കോശി, പുത്തൂർ രവി, ടി.കെ. ജോർജ് കുട്ടി, സൗപർണ്ണിക രാധാകൃഷ്ണപിള്ള, എ.സൂസമ്മ, പോൾ ആന്റണി, കെ.പി.ബാബു, സതീശൻ തേവലപ്പുറം, സന്തോഷ് കുളങ്ങര, മോഹനൻ, ഉദയൻ തുടങ്ങിയവർ സംസാരിച്ചു.