കുളത്തൂപ്പുഴ : ഗാന്ധി ജയന്തിയാഘോഷത്തോടനുബന്ധിച്ച് കുളത്തൂപ്പുഴ ഈസ്റ്റ് എ. ഐ .വൈ. എഫ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളത്തൂപ്പുഴ സർക്കാർ ആശുപത്രി, കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷൻ , ഗവ.യു .പി .എസ് ,വാക്സിനേഷൻ സെന്റർ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ,ഹോമിയോ ഡിസ്പെൻസറി തുടങ്ങിയ സ്ഥലങ്ങൾ ശുചീകരിച്ചു. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി .അനിൽകുമാർ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എ .ഐ. വൈ .എഫ് അഞ്ചൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അജിമോൻ, കുളത്തൂപ്പുഴ ഈസ്റ്റ് മേഖലാ കമ്മിറ്റി പ്രസിഡന്റ് രതുകൃഷ്ണൻ, സെക്രട്ടറി എസ്. വി.അഖിൽ , ജനപ്രതിനിധികളായ തുഷാര, ഷീജാറാഫി, നേതാക്കളായ സാബു മുഹമ്മദ്, പ്രവീണ, ദിവ്യ കൃഷ്ണൻ, ഹരിശങ്കർ, അൽതാഫ്, രാജീവ് എന്നിവർ വിവിധ സ്ഥലങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.