al
എസ്.എൻ.പുരം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഗാന്ധിസ്മൃതിയും പുഷ്പാർച്ചനയും നടന്നു

പുത്തൂർ: എസ്.എൻ.പുരം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. എസ്.എൻ.പുരം സുനിൽ, ദീപു.എസ്.എൻ.പുരം, ജയൻ, രാജീവൻ കോലിയകോട് ചിഞ്ചുനാഥ്, മനു, റോബിൻ, എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി - പദയാത്രയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ.കെ.വിനോദിനി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രഘുകുന്നുവിള അദ്ധ്യക്ഷനായി. അനീഷ് ആലപ്പാട്ട്, ബി.രവികുമാർ ,രാജീവൻ, ജയൻ എസ്.എൻ.പുരം ,രഘുനാഥൻ, ദീപു, സന്തോഷ് പഴയ ചിറ, വിമൽ ചെറുപൊയ്ക, കോശി ഫിലിപ്പ്, ജോൺസക്കറിയ, വിഷ്ണു പവിത്രേശ്വരം എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് മലനട വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.വാർഡ് മെമ്പർ വാസു, ജിബിൻ, ബിബിൻ, യൂത്ത് കോൺഗ്രസ് പവിത്രേശ്വരം മണ്ഡലം പ്രസിഡന്റ് അലക്സ് ഇട്ടി, മത്തായി, സാമൂവൽ, രഘുനാഥ്, രാജീവൻ എന്നിവർ സംസാരിച്ചു.

പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം പുത്തൂരിൽ വിവിധ പരിപാടികളോടെ നടത്തി.ഡി.സി.സി. ജനറൽ സെക്രട്ടറി ബി.രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനു ചൂണ്ടാലിൽ അദ്ധ്യക്ഷനായി. മാത്യൂസ് കോശി, പുത്തൂർ രവി, ടി.കെ ജോർജ്ജുകുട്ടി, സൗപർണ്ണിക രാധാകൃഷ്ണപിള്ള, സൂസമ്മ, പോൾ ആന്റണി', ബാബു,സതീശൻ തേവലപ്പുറം, സന്തോഷ് കുളങ്ങര, മോഹനൻ, ഉദയൻ. തുടങ്ങിയവർ സംസാരിച്ചു.