പുത്തൂർ: ഗാലക്സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നെടുവത്തൂരിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ആനക്കോട്ടൂർ ഗവ.എൽ.പി സ്കൂളും പരിസരവും ശുചിയാക്കി. പുത്തൂർ പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാർ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി ആർ. രാജീവൻ, വാർഡ് മെമ്പർ രഞ്ജിനി, ക്ലബ് സെക്രട്ടറി വിധു ബാബു, പി.ടി.എ പ്രസിഡന്റ്‌ ശിവകുമാർ, നെഹ്‌റു യുവകേന്ദ്ര വോളണ്ടിയർ ശ്യം എന്നിവർ സംസാരിച്ചു. ആരോമൽ ശങ്കർ, രാജേഷ്, സനൽ, രാഹുൽ, അഖിൽ തുടങ്ങിയവർ ശുചികരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.