തഴവ: കുലശേഖരപുരം, തഴവ ഗ്രാമ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യ-സാംസ്കാരിക ,രാഷ്ട്രീയ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു.
ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര പടനിലത്ത് നടത്തിയ ഉപവാസ യജ്ഞം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു . സമിതി പ്രസിഡന്റ് പ്രൊഫ. എ .ശ്രീധരൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി കളരിക്കൽ ജയപ്രകാശ് ,വൈസ് പ്രസിഡന്റ് ആർ.ഡി .പത്മകുമാർ, ട്രഷറർ എം.ആർ.വിമൽഡാനി, കാര്യനിർവഹണ സമിതി അംഗങ്ങൾ, പ്രവർത്തക സമിതി അംഗങ്ങൾ, പൊതുഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ശുചീകരണ യജ്ഞം പ്രസിഡന്റ് ദിപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ, മഹിളാ പ്രധാൻ ഏജന്റുമാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
കുലശേഖരപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതിയാത്രയുംസംഗമവും സംഘടിപ്പിച്ചു. ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി അദ്ധ്യക്ഷനായി.
പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി. കെ.പി.സി.സി സെക്രട്ടറി ആർ.രാജശേഖരൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തഴവ ബിജു അദ്ധ്യക്ഷനായി. കാരൂർ ഗോപിനാഥപിള്ള, ദിവാകരൻ, ടോമി എബ്രഹാം, ഡി.വി.സന്തോഷ്, അനിൽ പന്തപ്ലാവിൽ, മറ്റത്ത് ശശി, സുകുമാരപിള്ള എന്നിവർ സംസാരിച്ചു.
ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്മൃതി സംഗമം സി .ആർ .മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. എം.ഇബ്രാഹിംകുട്ടി, വി.പി.എസ്. മേനോൻ , അകത്തുട്ട് രാമചന്ദ്രപിള്ള, ഇർഷാദ് ബഷീർ, കെ.എസ്. പുരം സുധീർ, ആദിനാട് നാസർ, ബിനി അനിൽ ,മേടയിൽ ശിവപ്രസാദ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പാവുമ്പ മഹാത്മ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം.എ. ആസാദ്, കെ.പി.രാജൻ, പാവുമ്പ സുനിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.