പുത്തൂർ: ഗാന്ധി കളക്ട് ഇന്ത്യ കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ സായന്തനത്തിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാൽ ഉദ്ഘാടനം ചെയ്തു. ചെറുപൊയ്ക സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപിനാഥൻ, എസ് .ശശികുമാർ, ഗാന്ധി കളക്ടീവ് ഇന്ത്യ കൊല്ലം ജില്ലാ കമ്മിറ്റി വൈസ് ചെയർമാൻ വസന്തകുമാർ കല്ലുംപുറം, കോട്ടാത്തല ശ്രീകുമാർ, രവീന്ദ്രൻ, ശിശുപാലൻ എന്നിവർ സംസാരിച്ചു.