ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആസാദി കാ അമ്യത് മഹോത്സുവും ഒ.ഡി.എസ് പ്ലസ് പ്രഖ്യാപനവും ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കലും കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്, പി.എം .സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലാലി ബാബു , സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷാജി ചിറക്കുമേൽ, ഗ്രാമപഞ്ചായത്ത് അംഗളായ ബിന്ദു മോഹൻ, ബിജുകുമാർ, സേതുലക്ഷ്മി, സജിമോൻ, ജലജരാജേന്ദ്രൻ, മനാഫ്, വർഗീസ് തരകൻ തുടങ്ങിയവർ പങ്കെടുത്തു