കൊട്ടാരക്കര : അമ്പലംകുന്ന് വലിയവിള ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 6ന് ആരംഭിച്ച് 15ന് സമാപിക്കും. 15ന് രാവിലെ 7.30ന് വിദ്യാരംഭം. കുരുന്നുകളെ വിദ്യാരംഭത്തിൽ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ കൊവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്രത്തിൽ എത്തണമെന്ന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി എം.ജയപ്രകാശ് അറിയിച്ചു.