കൊട്ടാരക്കര: മാലൂർ കോളേജ് അയ്യപ്പൻ കാവ് കേന്ദ്രമാക്കി പട്ടാഴി വടക്കേക്കര സോഷ്യൽ സർവീസ് സൊസൈറ്റി എന്ന സംഘടന രൂപീകരിച്ചു. എസ്.സി, എസ്.ടി വിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികും വിദ്യാഭ്യാസ പരവുമായ ഉന്നമനമാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. സൊസൈറ്റി ഭാരവാഹികളായി എസ്.കെ. സുരേഷ് കുമാർ( പ്രസിഡന്റ്) , കെ.സദാനന്ദൻ( വൈസ് പ്രസിഡന്റ്), സി.കെ. അനിൽകുമാർ( സെക്ര

ട്ടറി) , ഗോപാലൻ അയണിമൂട്ടിൽ (ഖജാൻജി), ലതികാ ഗോപാലൻ (ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങുന്ന13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.