ഓച്ചിറ: ക്ലാപ്പന എസ്.വി. എച്ച്.എസ്.എസ് ഹയർക്കൻഡറി നാഷണൽ സർവീസ് സ്കീം നിർമ്മിച്ച സ്നേഹവീടിന്റെ ഉദ്ഘാടനം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീസ് സ്വാഗതം പറഞ്ഞു. മന്ത്രി കെ.എൻ. ബാലഗോപാൽ 21-22 വർഷത്തെ എൻ.എസ്.എസ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ക്ളാപ്പന ഷൺമുഖവിലാസം ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി. എ.എം ആരിഫ് എം.പി സ്നേഹ വീടിന്റെ താക്കോൽ കൈമാറി. സി.ആർ. മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ. ജീവൻബാബു എെ.എ.എസ് എൻ.എസ്.എസ് പ്രവർത്തന സന്ദേശം നൽകി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വസന്ത രമേശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻ, വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളി തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥിനിയ്ക്കാണ് വീട് നൽകിയത്. എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ കെ.ജി. പ്രകാശ്, സ്കൂൾ മാനേജർ ആർ. രണോജ്, പ്രിൻസിപ്പൽ എസ്.ഷീജ, എൻ.എസ്.എസ് കോർഡിനേറ്റർ പി.ആർ. ഷീബ, പി.ടി.എ പ്രസിഡന്റ് നമിഷാദ് തുടങ്ങിയവർ പങ്കെടുത്തു.