ഓടനാവട്ടം : പ്രധാനമന്ത്രിയുടെ ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായും ഗാന്ധിജയന്തി പ്രമാണിച്ചും ബി.ജെ.പി വെളിയം മേഖലായുടെ ആഭിമുഖ്യത്തിൽ കായിലാ ചാച്ചാ ശിവരാജനെ ഭവനത്തിലെത്തി മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ആദരിച്ചു. മേഖലാ പ്രസിഡന്റ് സുധാകരൻ പരുത്തിയിറ, ജില്ലാ സെക്രട്ടറി ജിതിൻ ദേവ്, മേഖലാ ജനറൽ സെക്രട്ടറി മാവിള മുരളി എന്നിവർ സംസാരിച്ചു.