കൊട്ടാരക്കര : അയിരൂർക്കുഴി ശ്രീഭഗവതി ക്ഷേത്രത്തിൽ ആയില്യ പൂജയും നൂറും പാലും പുള്ളുവൻപാട്ടും ഇന്നലെ വിവിധ ചടങ്ങുകളോടെ നടന്നു. വിശേഷാൽ പൂജയും ഭാഗവത പാരായണയും അയിരൂർക്കുഴി സർപ്പക്കാവിൽ പുള്ളുവൻപാട്ട്, അഭിഷേകം, ആയില്യ പൂജ, നൂറും പാലും എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ.
ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 6ന് ആരംഭിക്കും. 15ന് ക്ഷേത്രം തന്ത്രി മുടപ്പിലാപ്പിള്ളി മഠം വാസുദേവരര് സോമയാജിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നവരാത്രി പൂജയും വിദ്യാരംഭവും നടക്കും.