കൊട്ടാരക്കര: കൊട്ടാരക്കര സെന്റ് മേരീസ് സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്കുള്ള യൂണിഫോം വിതരണ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. 44 കുട്ടികൾക്കാണ് യൂണിഫോം നൽകിയത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.എസ്.സുരേഷ് ബാബു, പ്രിൻസിപ്പൽ ഫാ.റോയി ജോർജ്, ജോജി ജേക്കബ്, ലിന്റോ ബിനു, അശ്വിൻ, മയൂഹ, ആർദ്ര ജോൺസൺ എന്നിവർ സംസാരിച്ചു.