കൊട്ടാരക്കര: മൈലം ഇഞ്ചക്കാട് കൈരളി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സാംസ്കാരിക പ്രതിഭകളെ ആദരിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജി.ഉണ്ണിക്കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വാസുദേവൻ പിള്ള, കെ.രാജേന്ദ്രൻ, എസ്.ശ്രീകല, എൻ.ഗിരീശൻ നായർ എന്നിവർ സംസാരിച്ചു. ഇഞ്ചക്കാട് കേശവപിള്ള, കെ.ബാലകൃഷ്ണൻ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.