കൊട്ടാരക്കര : മഹാത്മാ ഗാന്ധിയുടെ 152-ാം ജയന്തി ആഘോഷം ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെയും വിവിധ പിന്നാക്ക ദളിത് സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ മദ്യ മയക്കുമരുന്നു വിരുദ്ധ ദിനമായി ആചരിച്ചു. സംസ്ഥാനത്തെ വിവിധ ദളിത് കോളനികൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സമ്മേളനങ്ങൾ, ശ്രമദാനം, ലഹരി വിരുദ്ധ പ്രതിജ്ഞ ,ബോധവത്കരണ ക്യാമ്പുകൾ എന്നീ പരിപാടികൾ നടന്നു. കോട്ടാത്തല തലയിണവിള അങ്കണത്തിൽ നടന്ന സർവമത പ്രാർത്ഥനാ സംഗമം സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജയന്തി സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം
ആർ. രശ്മി ഉദ്ഘാടനം ചെയ്തു. സംഘം സംസ്ഥാന ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.സ്വാമിനാഥൻ, വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ, ക്ളാപ്പന സുരേഷ്, ഉമാദേവി, കളപ്പില ഹരീന്ദ്രൻ, വേടർ സമാജം സംസ്ഥാന പ്രസിഡന്റ് പട്ടംതുരുത്ത് ബാബു, മജിഷ്യൻ വർക്കല മോഹൻദാസ്, കെ.ദിനേഷ് കുമാർ, ബിനിതാ രാജ്, ചന്ദ്രമതി എന്നിവർ സംസാരിച്ചു.