ഓച്ചിറ: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആലപ്പാട് പഞ്ചായത്തിനെ വെളിയിട മാലിന്യ നിർമ്മാർജ്ജിത പ്രദേശമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി. ഷൈമ, സ്ഥിരം സമിതി അദ്ധ്യക്ഷരായ മായ, ഷിജി, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രേമചന്ദ്രൻ, ഉദയകുമാരി, ബേബി, സരിതാ ജനകൻ, പ്രസീതകുമാരി, ശുചിത്വമിഷൻ പ്രമോട്ടർ ഷൈലജ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. ഗോപകുമാർ, പഞ്ചായത്ത് ജീവനക്കാർ, ഹരിത കർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.