കൊട്ടാരക്കര: പുരോഗമന കലാസാഹിത്യസംഘം കൊട്ടാരക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ സഖാവിന് ഒരു ഗീതം എന്ന ലിറിക്കൽ വീഡിയോയുടെ പ്രകാശനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. ഏരിയ സെക്രട്ടറി ഡി.എസ്.സുനിൽ ഏറ്റുവാങ്ങി. എം.സൈനുലാബ്ദീൻ, ജോർജ് ബേബി, കൊട്ടാരക്കര കൃഷ്ണൻ കുട്ടി, എഴുകോൺ സന്തോഷ്, ബാലമുരളി, സി.ഡി.സുരേഷ്, സുരേഷ് പൈങ്ങാടൻ, അരുൺകുമാർ അന്നൂർ എന്നിവർ പങ്കെടുത്തു. അരുൺകുമാർ അന്നൂരിന്റേതാണ് ഗാനരചന.