f
ക്ലാ​സ് ​പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കാ​മ്പ​സ് ​ശു​ചീ​ക​രി​ച്ച​ ​ശേ​ഷം​ ​ആ​ഹ്ലാ​ദ​ത്തോ​ടെ​ ​പു​റ​ത്തേ​ക്ക് ​വ​രു​ന്നു

ഇന്നുമുതൽ ക്ലാസ് ആരംഭിക്കും

കൊല്ലം: നീണ്ട ഇടവേളയ്ക്കുശേഷം കോളേജുകൾ ഇന്ന് തുറക്കും. ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ അവസാന വർഷക്കാർക്കാണ് ഇന്നുമുതൽ ക്ലാസ് ആരംഭിക്കുക. കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും ക്ലാസ് മുറികൾക്കൊപ്പം കാമ്പസ് വരാന്തകളും മരച്ചുവടുകളും ഇനിമുതൽ സജീവമാകും.

വിവിധ കോളേജുകൾ വ്യത്യസ്ത സമയങ്ങളിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ചില കോളേജുകളിൽ രാവിലെ 8.30ന് ക്ലാസ് ആരംഭിക്കാനാണ് തീരുമാനം. എന്നാൽ ചിലയിടങ്ങളിൽ 9.30നാണ് ക്ലാസ് ആരംഭിക്കുക. റെഗുലർ ക്ലാസ് ആരംഭിക്കുന്നതോടെ അവസാനവർഷക്കാർക്ക് ഇനിമുതൽ ഓൺലൈൻ ക്ലാസുണ്ടാകില്ല. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഒന്നാം വർഷ ബിരുദാനന്തര വിദ്യാർത്ഥികൾക്കും 18വരെ ഓൺലൈൻ ക്ലാസ് തുടരും.

മാസ്കും സാനിറ്റൈസറും നിർബന്ധം

ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി കോളേജുകളിൽ പ്രത്യേക ശുചീകരണം നടത്തി. എല്ലാ വിദ്യാർത്ഥികളും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും എത്രയും വേഗം രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കണമെന്നുംകർശന നിർദേശം നൽകിയിട്ടുണ്ട്.