gandhi-
ജില്ലാ ഭരണകൂടം, കൊല്ലം കോർപ്പറേഷൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഗാന്ധി പീസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊല്ലം ബീച്ചിലെ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ജില്ലാതല ഗാന്ധിജയന്തി ആഘോഷവും ഗാന്ധിസ്മൃതി സമ്മേളനവും മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. കെ. സോമപ്രസാദ് എം.പി,​ എം. നൗഷാദ് എം.എൽ.എ,​ മേയർ പ്രസന്ന ഏണസ്റ്റ്,​ ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ലാ കളക്ടർ അഫ്‌സാന പർവീൺ,​ സബ് കളക്ടർ ചേതൻ കുമാർ മീണ തുടങ്ങിയവർ സമീപം

കൊല്ലം: വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിയൻ മൂല്യങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിതവീക്ഷണം മതനിരപേക്ഷതയുടെയും സമഭാവനയുടെയും സന്ദേശമാണ് നൽകുന്നതെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ജില്ലാ ഭരണകൂടം, കൊല്ലം കോർപ്പറേഷൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഗാന്ധി പീസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊല്ലം ബീച്ചിലെ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ജില്ലാതല ഗാന്ധിജയന്തി ആഘോഷവും ഗാന്ധിസ്മൃതി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. സോമപ്രസാദ് എം.പി മുഖ്യപ്രഭാഷണം നടത്തി. എം. നൗഷാദ് എം.എൽ.എ ഗാന്ധിസ്മൃതി പ്രഭാഷണം നടത്തി. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അഫ്‌സാന പർവീൺ സ്വാഗതം പറഞ്ഞു.

ഡെപ്യൂട്ടി മേയർ കൊല്ലം മധു, കോർപ്പറേഷൻ സ്​റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷരായ എ.കെ. സവാദ്, ഉദയകുമാർ, യു. പവിത്ര, സവിതാദേവി, രാജ്‌മോഹൻ, കൗൺസിലർമാരായ സജീവ് സോമൻ, ടോമി, ഹണി, സബ് കളക്ടർ ചേതൻ കുമാർ മീണ, എ.ഡി.എം.എൻ സാജിതാ ബീഗം തുടങ്ങിയവർ സംസാരിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. പെട്രീഷ്യ ജോൺ സർവമത പ്രാർത്ഥന നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ അരുൺ, കുരീപ്പുഴ ഷാനവാസ്, സജീവ പരിശവിള, കോർപറേഷൻ സെക്രട്ടറി പി.കെ. സജീവ്, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോ. ഭാരവാഹികളായ ചന്ദ്രൻ, ബാഹുലേയൻ, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.