ചാത്തന്നൂർ: കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി പദയാത്രയും സ്മൃതി സംഗമവും പായസ സദ്യയും നടത്തി. നെടുങ്ങോലം എം.എൽ.എ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പദയാത്ര മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഫേബാ സുദർശൻ മണ്ഡലം പ്രസിഡന്റ് എൻ. സത്യദേവന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഒഴുകുപാറ മാർക്കറ്റ് ജംഗഷനിൽ നടന്ന ഗാന്ധി സ്മൃതി സംഗമം മണ്ഡലം പ്രസിഡന്റ് എൻ. സത്യദേവൻ ഉദ്ഘാടനം ചെയ്തു. കെ. സുജയ് കുമാർ, ദിലീപ് ഹരിദാസൻ, സി.ആർ. അനിൽകുമാർ, എസ്.വി. ബൈജുലാൽ തുടങ്ങിയവർ സംസാരിച്ചു. കൊച്ചാലുംമൂട് സാബു, എൻ. ശശികുമാർ, കെ. സുരേന്ദ്രൻ, ജയകുമാർ, പ്രഭാകരൻ പിള്ള, സുകേശൻ, ബിജു തുടങ്ങിയവർ നേതൃത്വം നൽകി.