കൊട്ടാരക്കര: സി.പി.എം കോട്ടാത്തല ലോക്കൽ കമ്മിറ്റിയിലെ തടത്തിൽ ബ്രാഞ്ച് സമ്മേളനം ഏരിയ കമ്മിറ്റി അംഗം ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. വി.പ്രദീപിന്റെ അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ചന്ദ്രൻ, എസ്.അരവിന്ദ്, എസ്.അരുൺ, അജയകുമാർ, വി.എസ്.സന്ദീപ്, അജീഷ് കൃഷ്ണ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി അജീഷ് കൃഷ്ണയെ തിരഞ്ഞെടുത്തു.